Tuesday November 13th, 2018 - 6:09:am
topbanner

ആമിറിന്റെ മഹാഭാരതത്തില്‍ അര്‍ജുനനായി പ്രഭാസ് ?

suji
ആമിറിന്റെ മഹാഭാരതത്തില്‍ അര്‍ജുനനായി പ്രഭാസ് ?

മഹാഭാരതം സിനിമയാക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. റിലയന്‍സുമായി ചേര്‍ന്ന് ആമിര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അന്യഭാഷകളില്‍ നിന്നുള്ള സൂപ്പര്‍ താരങ്ങളും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി പ്രഭാസിനെ അര്‍ജുനന്റെ വേഷത്തില്‍ പരിഗണിക്കുന്നുവെന്നാണ് സൂചന

മുകേഷ് അംബാനിയുമായി ചേര്‍ന്ന് ആമിര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ആയിരം കോടിയാണ്.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രം പൂര്‍ത്തീകരിച്ച ആമിര്‍ മഹാഭാരതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. കൃഷ്ണനായി ആമീര്‍ എത്തുമ്പോള്‍ ദ്രൗപതിയായി ദീപികയെത്തും. മൂന്നു ഭാഗങ്ങളിലാകും ചിത്രം ഒരുങ്ങുക.

ഗംഭീര കാസ്റ്റിങ്ങാണ് ചിത്രത്തിനായി ാെരുക്കുന്നത്. സൂപ്പര്‍ താരങ്ങളെ അഭിനയിക്കുമ്പോഴുള്ള അധിക ബജറ്റ് ഒഴിവാക്കാന്‍ പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കുമെന്നും വാര്‍ത്തയുണ്ട് .

Read more topics: prabhas, arjun,mahabharatam
English summary
prabhas may act as arjunan in mahabharatam
topbanner

More News from this section

Subscribe by Email