topbanner
Saturday June 24th, 2017 - 5:46:am
topbanner

ചിത്രീകരണത്തിനിടെ പൂമരത്തിലെ ആദ്യ ഗാനമെത്തി

Jikku Joseph
ചിത്രീകരണത്തിനിടെ പൂമരത്തിലെ ആദ്യ ഗാനമെത്തി

കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന പൂമരം എന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയിലെ ആദ്യ ഗാനം സര്‍പ്രൈസായി പുറത്തുവിട്ടിരിക്കുകയാണ് കാളിദാസ് ജയറാം. കോളേജ് പശ്ചാത്തലത്തിലുള്ള പ്രണയവും സമരവും യൗവന മുഹൂര്‍ത്തങ്ങളുമാണ് ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ആദ്യ ഗാനം. മഹാരാജാസ് കോളേജ് പശ്ചാത്തലമാക്കി കോളേജ് കലോല്‍സവത്തിന്റെ കഥ പറയുന്ന സിനിമയാണ് പൂമരം എന്നും സൂചനയുണ്ട്.

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് കാളിദാസിന്റെ നായകനായുള്ള ആദ്യ മലയാള ചിത്രം തിയറ്ററുകളിലെത്തുക. ലൈം ലൈറ്റ് സിനിമാസാണ് പൂമരം നിര്‍മ്മിച്ചിരിക്കുന്നത്. കോളേജുകളില്‍ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അഭിനേതാക്കളാണ് പ്രധാനമായും ഈ സിനിമയിലെ താരങ്ങള്‍. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും പൂമരത്തിലെ അതിഥി താരങ്ങളാണ്.

English summary
poomaram song video starring kalidas jayaram
topbanner topbanner

More News from this section

Subscribe by Email