Wednesday September 19th, 2018 - 3:37:pm
topbanner
Breaking News

മരണത്തെ മുഖാമുഖം കണ്ടു ; സല്‍മാന്‍ഖാന്‍ തുണയായി

suji
മരണത്തെ മുഖാമുഖം കണ്ടു ; സല്‍മാന്‍ഖാന്‍ തുണയായി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കുറിച്ച് മുന്‍കാല നടി പൂജ ദദ്വാളാണ് ഇപ്പോള്‍ അഭിമാനത്തോടെ പറയുന്നത്. ഏറെ കാലമായി ഗുരുതരമായ ക്ഷയ രോഗം പിടിപെട്ട് മുംബൈ സെവാരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടി. ഒടുവില്‍ ഭേദമായി ആശുപത്രി വിട്ടു. ദുരിത കാലത്ത് തനിക്ക് താങ്ങായത് സല്‍മാന്‍ ഖാനെന്ന് നടി അനുസ്മരിക്കുന്നു. ക്ഷയ രോഗികള്‍ അവഗണനയേല്‍ക്കാറുണ്ട്. എന്നാല്‍ സല്‍മാന്‍ തനിക്ക് പിന്തുണ നല്‍കി. വസ്ത്രവും സോപ്പും ഡയപ്പറും ഭക്ഷണവും മരുന്നും നല്‍കിയത് സല്‍മാന്റെ മേല്‍നോട്ടത്തിലുള്ള ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷനായിരുന്നു. കടപ്പാട് പൂര്‍ണ്ണമായും സല്‍മാന് സമര്‍പ്പിക്കുന്നു. മള്‍ട്ടി വിറ്റാമിന്‍, പ്രോട്ടീന്‍ തുടങ്ങിയവ ലഭിക്കാനും താല്‍പര്യമെടുത്തു. മാര്‍ച്ച് 2 നായിരുന്നു പൂജയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്ഷയ രോഗം കാര്‍ന്നു തിന്ന അവരുടെ ശരീരത്തിന്റെ തൂക്കം വെറും 23 കിലോയായിരുന്നു. ഇപ്പോള്‍ 43 കിലോയായി ഉയര്‍ന്നു. കുറച്ചു കാലംകൂടി മരുന്നു കഴിക്കണമെന്ന് നടി പറയുന്നു.

എല്ലാ പ്രതീക്ഷയും നഷ്ടമായി. കുടുംബവും കൂട്ടുകാരും ഉപേക്ഷിച്ചു മോശം അവസ്ഥയില്‍ പൊരുതാന്‍ തീരുമാനിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ സാമ്പത്തിക പ്രശ്‌നത്തിലായിരുന്നു. സല്‍മാന്റെ കീഴിലുള്ള ഫൗണ്ടേഷനെ കുറിച്ച് അറിഞ്ഞ് ബന്ധപ്പെട്ടു. അപ്പോള്‍ പ്രതികരണം ഉണ്ടായില്ല. പിന്നീട് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് സഹായം നല്‍കിയെന്നും മുന്‍ നടി പറയുന്നു .

 

 

Read more topics: pooja dadwal, salman khan
English summary
pooja dadwal says thanks to salman
topbanner

More News from this section

Subscribe by Email