ഫേസ്ബുക്കിലെ വ്യാജന്മാര്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന് അജു വര്‍ഗീസ്. സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ ഇവര്‍ക്ക് ഒരുപരിധി വരെ സാധിക്കുന്നുണ്ടെന്നും അത്തരം പ്രൊഫൈലുകള്‍ക്കെതിരെ സിനിമാ പ്രേമികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അജു ആവശ്യപ്പെടുന്നു.മലയാള സിനിമയുടെ ഒരു നല്ല കാലം ആണ് ഇപ്പോള്‍.
സിനിമ എന്ന വ്യവസായം കൂടുതല്‍ വിശ്വാസ്യത നേടിക്കൊണ്ട് ഇരിക്കുന്ന ഈ കാലത്ത് അതിനെ അട്ടിമറിക്കാന്‍, പരസ്പരം വ്യക്തി ബന്ധങ്ങള്‍ തകര്‍ക്കാന്‍ മാത്രം ഐഡന്റിറ്റി ഇല്ലാത്ത കുറെയേറെ പ്രൊഫൈല്‍സ് (FAKE) ഫേസ്ബുക്കില്‍ ഉണ്ട്.
സിനിമയിലെ ബന്ധങ്ങള്‍ തകര്‍ക്കുന്ന ഇത്തരം വ്യാജന്മാര് മതം രാഷ്ട്രീയം തുടങ്ങി പല മേഖലകളിലും ശാപമായി തീരുന്നുവെന്ന് അജു പറഞ്ഞു. തന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് അജുവിന്റെ പരമാര്‍ശം.
കരീന തന്റെ മകളെ വഴിപിഴപ്പിക്കുന്നുവെന്ന് സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യ അമൃത സിങ്
ബിക്കിനി വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ലക്ഷ്മി മേനോന്