topbanner
Monday January 22nd, 2018 - 12:10:am
topbanner

ഐശ്വര്യ റായ് അമ്മയെന്ന വാദം; യുവാവിനെതിരെ കേസെടുത്തേക്കും

Jikku Joseph
ഐശ്വര്യ റായ് അമ്മയെന്ന വാദം; യുവാവിനെതിരെ കേസെടുത്തേക്കും

ബോളിവുഡ് സെലിബ്രിറ്റികളുടെ ബന്ധുത്വം അവകാശപ്പെട്ട് രംഗത്തെത്തുന്നവര്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും നടി ഐശ്വര്യ റായിക്ക് ഇത് ആദ്യ അനുഭവമായിരുന്നു. അതും ഐശ്വര്യയുടെ മകനാണെന്ന അവകാശവാദവുമായാണ് ഒരു യുവാവ് എത്തിയത്. ആന്ധ്രാപ്രദേശ് സ്വേദശിയായ സംഗീത് കുമാര്‍ എന്ന യുവാവാണ് ഇത്തരത്തിലൊരു അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞ സംഗീതിനെതിരെ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഐശ്വര്യ റായ് പരാതി നല്‍കിയാല്‍ സംഗീതിനെതിരെ നടപടിയെടുക്കുമെന്ന് വിശാഖപ്പട്ടണം പോലീസ് അറിയിച്ചു.

എന്നാല്‍ മാനസികമായും വൈദ്യപരിശോധനയിലും സംഗീത് പൂര്‍ണ ആരോഗ്യവാനല്ലെന്നു തെളിഞ്ഞാല്‍ നടപടി എടുക്കാനുള്ള സാധ്യത തീരെ കുറവുമായിരിക്കും. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് താന്‍ ജനിച്ചതെന്നായിരുന്നു സംഗീത് പറഞ്ഞിരുന്നത്. മൂന്നാം വയസ്സു മുതല്‍ ഇരുപത്തിയേഴു വയസ്സു വരെ ചോദാവാരത്താണ് വളര്‍ന്നതെന്നും മുത്തശ്ശി ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നു ഒന്നും രണ്ടും വയസ്സു വരെ വളര്‍ന്നതെന്നും സംഗീത് പറഞ്ഞിരുന്നു.

ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളും പക്കലില്ലാത്ത സംഗീത് ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞ് തനിച്ചു താമസിക്കുകയാണെന്നും പറഞ്ഞിരുന്നു. അമ്മ എനിക്കൊപ്പം വന്ന് താമസിക്കണം എന്നാണ് ആഗ്രഹം. കുടുംബവുമായി പിരിഞ്ഞു കഴിയാന്‍ തുടങ്ങിയിട്ട് ഇരുപത്തിയേഴു വര്‍ഷമായിരിക്കുന്നു. ഞാന്‍ അമ്മയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേക്കു പോകണമെന്നുണ്ട്, അമ്മയുടെ നമ്പര്‍ എങ്കിലും കിട്ടിയാല്‍ മതിയെന്ന് സംഗീത് പറയുന്നു.

English summary
police will take case on youngster who claims aiswarya rai is his mother
topbanner topbanner

More News from this section

Subscribe by Email