Wednesday February 20th, 2019 - 8:56:am
topbanner

പാഡ്മാന്‍ ചലഞ്ചിനെ കളിയാക്കി മൂക്കു ചീറ്റല്‍ ചലഞ്ചുമായി അവതാരക പേളി മാണി !

suji
പാഡ്മാന്‍ ചലഞ്ചിനെ കളിയാക്കി മൂക്കു ചീറ്റല്‍ ചലഞ്ചുമായി അവതാരക പേളി മാണി !

വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുക ഇപ്പോള്‍ ഒരു ട്രെന്റാണ്. നടി പേളിമാണി ഒട്ടും മോശമല്ല. എന്തും പറയാന്‍ മടിയില്ല ഈ അവതാരികയ്ക്ക്. മുമ്പ് ഒരു വീഡിയോ പുറത്തുവിട്ട് കുറച്ചൊന്നുമല്ല ചീത്തവിളി ഏറ്റുവാങ്ങിയത്.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് പേളി മാണി രംഗത്ത്. നാപ്കിന്‍ പാഡ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബോളിവുഡ് താരങ്ങള്‍ നാപ്കിന്‍ പാഡ് പിടിച്ചുള്ള ഫോട്ടോ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തു കൊണ്ട് പാഡ്മാന്‍ ചലഞ്ചിന് തുടക്കമിട്ടത്. ദൃശ്യങ്ങളില്‍ പാഡ് കാണുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പാഡ്മാന്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതിനെതിരായുള്ള പ്രതിഷേധമാണ് പാഡ്മാന്‍ ചലഞ്ച്.

ഇതിനെ കളിയാക്കിയാണ് പേളി രംഗത്തെത്തിയത്. സമാനമായി ദി മൂക്ക് ചീറ്റല്‍ ചലഞ്ച് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റ്ഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പേളിയുടെ പരിഹാസം. മൂക്ക് ചീറ്റിയ ശേഷമുള്ള ടിഷ്യൂ കൈയ്യില്‍ പിടിച്ച് ഫോട്ടോയെടുത്താണ് പേളി പോസ്റ്റ് ചെയ്തത്. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട് .

 

Viral News

English summary
perley mani new challenge viral
topbanner

More News from this section

Subscribe by Email