Sunday August 18th, 2019 - 10:56:pm
topbanner
topbanner

സുഡാനി ഫ്രം നൈജീരിയ'യ്ക്ക് പത്മരാജന്‍ പുരസ്‌കാരം

JB
സുഡാനി ഫ്രം നൈജീരിയ'യ്ക്ക് പത്മരാജന്‍ പുരസ്‌കാരം

പ്രശസ്ത ചലച്ചിത്രകാരനായ പി പത്മരാജന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. സംവിധായകനായ സജിന്‍ ബാബുവും നിരൂപകനായ വിജയകൃഷ്ണനും ഛായാഗ്രാഹകനായ സണ്ണി ജോസഫും ഉള്‍പ്പെട്ട ജൂറിയാണ് ചിത്രത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 2018ല്‍ പുറത്തുവന്ന മികച്ച മലയാള ചിത്രമെന്ന നിലയ്ക്കാണ് സുഡാനി ഫ്രം നൈജീരിയ പുരസ്‌കാരത്തിനായി സ്വീകരിക്കപ്പെട്ടത്. സക്കരിയ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം തീയേറ്ററുകളിലും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ പനോരമയിലും ബംഗ്ലാദേശിലെ ധാക്കാ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ രചന നിര്‍വഹിച്ചത് സക്കരിയ മുഹമ്മദും മുഹ്സിന്‍ പരാരിയുമാണ്. മലപ്പുറത്ത് ഫുട്ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ സ്വദേശിയായ സാമുവേലിന്റെയും ഫുട്ബോള്‍ ക്ലബ്ബ് മാനേജര്‍ മജീദിന്റെയും സൗഹൃദ കഥയാണ് ചിത്രം പറഞ്ഞിരുന്നത്. ഹാപ്പി ഹവേഴ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

 

English summary
pathmarajan award goes to sudani from nigeria
topbanner

More News from this section

Subscribe by Email