Wednesday August 21st, 2019 - 12:59:am
topbanner
topbanner

പതിനെട്ടാം പടിയില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും എത്തുന്നു

RA
പതിനെട്ടാം പടിയില്‍ അതിഥി വേഷത്തില്‍  മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും എത്തുന്നു

പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പതിനെട്ടാം പടിയില്‍ മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും അതിഥി താരമായി എത്തുന്നു. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലെ രണ്ട് ദിവസങ്ങളിലാണ് പൃഥ്വിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഇവരെ കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥിരാജിന്റെയും ഉണ്ണി മുകുന്ദന്റെയും കഥാപാത്രങ്ങളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

 

English summary
pathinettampadi prithviraj guest roll
topbanner

More News from this section

Subscribe by Email