Sunday June 16th, 2019 - 2:24:am
topbanner
topbanner

പാര്‍വതി..വല്ലാതെ മിസ് ചെയ്യുന്നു,വേഗം തിരിച്ചുവരൂ ; ഇര്‍ഫാന്‍ഖാന്‍

suji
പാര്‍വതി..വല്ലാതെ മിസ് ചെയ്യുന്നു,വേഗം തിരിച്ചുവരൂ ; ഇര്‍ഫാന്‍ഖാന്‍

നടി പാര്‍വതി ബോളിവുഡിലും പ്രിയങ്കരി തന്നെ.പാര്‍വതി നായികയാകുന്ന ഖരീബ് ഖരീബ് സിങ്കിള്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ് .ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍.മലയാളത്തില്‍ മികച്ച നടിയെന്ന് പേരെടുത്ത പാര്‍വതി അന്യഭാഷകളിലും മലയാളത്തിന്റെ അഭിമാനമാകുമെന്നുറപ്പായി.

സിനിമയുടെ പ്രമോഷന്‍ നടന്നുകൊണ്ടിരിക്കേ പാര്‍വതിയുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ പാര്‍വതിയെ മിസ് ചെയ്യുന്നുവെന്ന് ഇര്‍ഫാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.തന്നെ കരിയിക്കരുതെന്നും വേഗം തിരിച്ചുവരാനും ഫേസ്ബുക്കില്‍ പറയുന്നു.ഒരു സിംഗിള്‍ ചിത്രം പോസ്റ്റ് ചെയ്താണ് ഇക്കാര്യം പറയുന്നത് .എവിടെ പോയാലും ആരുടെ കൂടെ നിന്ന് ചിത്രമെടുത്താലും തന്റെ നായികയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ഇര്‍ഫാനെഴുതി.ഏതായാലും സംഗതി ഏറെ ശ്രദ്ധിക്കപ്പെട്ടു.നിരവധി കമന്റുകളും പോസ്റ്റില്‍ വന്നിട്ടുണ്ട് .

 

Read more topics: parvathy,irfankhan
English summary
parvathy..miss u,irfan khan posted in social media
topbanner

More News from this section

Subscribe by Email