Thursday November 22nd, 2018 - 4:19:pm
topbanner

പാര്‍വതി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് ; മടങ്ങിവരവ് 25 വര്‍ഷത്തിനു ശേഷം

rajani v
പാര്‍വതി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് ; മടങ്ങിവരവ് 25 വര്‍ഷത്തിനു ശേഷം

മലയാള സിനിമയില്‍ ഒരു സമയത്ത് നിറസാന്നിധ്യമായിരുന്ന നടി പാര്‍വതി ജയറാം 25 വര്‍ഷത്തിനു ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നു. നല്ല സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്. അതു ലഭിക്കുന്ന വേളയില്‍ മലയാള സിനിമയിലേക്ക് മടങ്ങി വരുമെന്ന് പാര്‍വതി വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ജയറാമും മക്കളും ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. തിരിച്ചുവരുന്ന കഥാപാത്രം മികച്ചതായിരിക്കണമെന്ന് ആഗ്രഹമുണ്ട്.

കണ്ണന്‍ (കാളിദാസ് ജയറാം) എന്നോട് പറഞ്ഞിരുന്നു എന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നൂടെയെന്ന്. എന്നെ സംബന്ധിച്ച് അവനെ ആശ്രയിച്ച് സിനിമയിലേക്ക് തിരിച്ചു വരാന്‍ താത്പര്യമില്ല. എന്റെ സ്വപ്നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്.

കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കുന്നതിന് എന്നെക്കാള്‍ യോജിക്കുക മറ്റു നടിമാര്‍ക്കാണ്. ജയറാമിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. സിനിമയില്‍ ഒരു വ്യത്യസ്ത അനുഭവപ്പെടുന്നതിനും ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നതാണ്.

സിനിമയിലേക്ക് തിരിച്ചു വരണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനു യോജിക്കുന്ന മികച്ച കഥാപാത്രം ലഭിച്ചാല്‍ മടങ്ങി വരവ് വേഗം തന്നെയുണ്ടാകും. സിനിമയില്‍ തിരിച്ചു വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കാന്‍ താത്പര്യമില്ല. കാരണം എനിക്ക് വേറെ സ്വപ്നങ്ങളാനുള്ളത്.

 

Read more topics: parvathy, return, film industry
English summary
parvathy return film industry
topbanner

More News from this section

Subscribe by Email