Wednesday September 19th, 2018 - 1:27:am
topbanner
Breaking News

എല്ലാവരും തനിനിറം കാണിക്കുന്നു ; പോപ് കോണ്‍ കൊറിച്ച് കൊണ്ട് കണ്ടിരിക്കാം... പാര്‍വതി

suji
എല്ലാവരും തനിനിറം കാണിക്കുന്നു ; പോപ് കോണ്‍ കൊറിച്ച് കൊണ്ട് കണ്ടിരിക്കാം... പാര്‍വതി

എല്ലാവരും തനി നിറം കാണിക്കുന്നുവെന്ന് നടി പാര്‍വ്വതി. ജീവിച്ചിരിക്കാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സമയമാണിതെന്നും പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു. ഈ സമയം പോപ്പ് കോണ്‍ കൊറിച്ചു കൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നും പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. പാര്‍വ്വതിയ്‌ക്കെതിരായ സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്ക് അടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ഇതിനൊപ്പം തന്നെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരായാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ ആക്രമണമിപ്പോള്‍. മമ്മൂട്ടിയെ അധിക്ഷേപിച്ചുള്ള ലേഖനം ഷെയര്‍ ചെയ്യുകയും വിവാദമായതോടെ പെട്ടെന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

വിവാദങ്ങള്‍ അവസാനിക്കുന്നില്ല.. പാര്‍വതി വിവാദങ്ങള്‍ക്ക് നടുവിലാണെങ്കിലും ശക്തമായ പ്രതികരണവും പ്രതിരോധവും തുടരുകയാണ്.

 

Read more topics: parvathy, facebook
English summary
parvathy reacts about cyber attack
topbanner

More News from this section

Subscribe by Email