Wednesday November 21st, 2018 - 5:36:pm
topbanner

അക്രമങ്ങള്‍ ചെറുക്കാന്‍ സ്ത്രീകളുടെ സിനിമകളെ പിന്തുണയ്ക്കണമെന്ന് പാര്‍വ്വതി

suji
 അക്രമങ്ങള്‍ ചെറുക്കാന്‍ സ്ത്രീകളുടെ സിനിമകളെ പിന്തുണയ്ക്കണമെന്ന് പാര്‍വ്വതി

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം ചെറുക്കാന്‍ അവരുടെ സിനിമകളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് നടി പാര്‍വ്വതി. ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ സ്ത്രീകളുടെ സിനിമകള്‍ കാണുകയാണ് പ്രേക്ഷകര്‍ നല്‍കേണ്ട പിന്തുണയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര ജോലിയുണ്ടെന്ന് ഉറപ്പാക്കണം. സിനിമയിലെ പല മേഖലകളിലേക്ക് കടന്നുചെന്ന് മുന്നോട്ട് പോകുന്ന കാഴ്ച കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് നേരെ നടന്ന അക്രമങ്ങള്‍ ഇതേക്കുറിച്ചുള്ള പഠനത്തിലേക്ക് വഴിതെളിച്ചു.

പല കാര്യങ്ങളും മുന്നോട്ട് വന്നു. നിയമവുമായി ബന്ധപ്പെട്ട് സുരക്ഷിതമല്ലാത്ത കാര്യങ്ങളെക്കുറിച്ച് എനിക്കും അറിവുണ്ടായിരുന്നില്ല. നമ്മുടെ അവകാശങ്ങളെക്കുറിച്ച് പോലും അറിവില്ലെന്നതാണ് സത്യം. പല കുറ്റകൃത്യങ്ങളില്‍ നിന്നും എങ്ങിനെ സംരക്ഷിക്കുമെന്നും അറിയില്ല. എനിക്ക് നേരെ നടന്ന അക്രമങ്ങള്‍ ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് തുടക്കമിട്ടു, പാര്‍വ്വതി പറയുന്നു.

 

Read more topics: parvathy, koode
English summary
parvathy koode had everything I needed
topbanner

More News from this section

Subscribe by Email