Saturday September 22nd, 2018 - 7:25:am
topbanner

''ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്'':അഭിമാന നിമിഷത്തില്‍ കത്വവ പെണ്‍കുട്ടിയോടൊപ്പം പാര്‍വതി

ANJU NC
''ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്'':അഭിമാന നിമിഷത്തില്‍ കത്വവ പെണ്‍കുട്ടിയോടൊപ്പം പാര്‍വതി

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ സന്തോഷത്തിലും കത്വവ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരിയെ ഓര്‍ത്ത് നടി പാര്‍വതി. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പാര്‍വതി ആവശ്യപ്പെട്ടു.

'ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്' എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുമായാണ് പാര്‍വതിയുടെ പ്രതിഷേധം. മനീഷ് നാരായണന്‍ ചിത്രം ടേക്ക് ഓഫിലെ പാര്‍വതിയുടെ പ്രകടനത്തിനാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. മികച്ച നടിക്കുള്ള പോരാട്ടത്തില്‍ പാര്‍വതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവര്‍ കാഴ്ച വച്ചതെന്നും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ വിലയിരുത്തി.

 

കത്വവ സംഭവത്തില്‍ രാജ്യത്ത് വ്യാപകമായി പ്രതിഷേധമുയരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. മെഴുകുതിരികളേന്തിയാണ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ അര്‍ധരാത്രി ഇന്ത്യാ ഗേറ്റിലേക്ക് പ്രതിഷേധം നടത്തിയത്.

English summary
parvathy holds pluck cards to support kathua unnao victims
topbanner

More News from this section

Subscribe by Email