Friday September 21st, 2018 - 9:22:pm
topbanner

പാര്‍വതി കടന്നുപോയത് മോശമായ അവസ്ഥയിലൂടെ ; നസ്രിയ

suji
പാര്‍വതി കടന്നുപോയത് മോശമായ അവസ്ഥയിലൂടെ ; നസ്രിയ

നസ്രിയ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് കൂടെ. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് പാര്‍വ്വതിയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നത്. മോശമായ അവസ്ഥയാണ് നേരിടേണ്ടിവന്നത്. പക്ഷെ വളരെ കരുത്തുള്ള വ്യക്തിത്വമാണ് പാര്‍വ്വതിയുടേത്. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇതൊന്നും പാര്‍വതിയെ ബാധിച്ചില്ലെന്ന് നസ്രിയ പറയുന്നു.

സൈബര്‍ ആക്രമണം ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ല, നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തീരെ അവഗണിക്കാനാവില്ല. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടിവരും. ചോദ്യങ്ങള്‍ നേരിടേണ്ടിവരും. പക്ഷെ തീര്‍ച്ചയായും അതിന് അതിരു വേണം. അറിയപ്പെടുന്ന ആള്‍ക്കാരാകുമ്പോള്‍ നമ്മള്‍ പറയുന്ന ഓരോ വാക്കും ശ്രദ്ധിക്കപ്പെടും. ആ ബോധ്യം നമുക്കുണ്ടാകുകയും വേണം , നസ്രിയ പറഞ്ഞു.

അമ്മയില്‍ അംഗമാണ്. പക്ഷെ സജീവമല്ല. അതുകൊണ്ട് ഡബ്ല്യുസിസിയില്‍ ചേരുന്നതിലും കാര്യമില്ല. ഡബ്ല്യുസിസിയില്‍ ഉള്ള അഞ്ജലി ചേച്ചിയും പാര്‍വതിയുമൊക്കെ അടുപ്പമുള്ളതിനാല്‍ അവരോട് കാര്യങ്ങള്‍ പറയാന്‍ സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോ വിഷയത്തിലുമുള്ള യോജിപ്പും വിയോജിപ്പും അവരോട് പറയാറുണ്ടെന്നും നസ്രിയ പറഞ്ഞു.

Read more topics: parvathy, cyber attack, nazriya
English summary
parvathy face alot says nazriya
topbanner

More News from this section

Subscribe by Email