Monday September 24th, 2018 - 7:41:am
topbanner

അത് നഗ്നയാക്കപ്പെടുന്ന ഒരു അനുഭവമാണ് ;തുറന്നു പറഞ്ഞ് പാര്‍വ്വതി

rajani v
അത് നഗ്നയാക്കപ്പെടുന്ന ഒരു അനുഭവമാണ് ;തുറന്നു പറഞ്ഞ് പാര്‍വ്വതി

സിനിമയിലെ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഖരീബി ഖരീബി സിംഗല്‍യിലൂടെ മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തിയ പാര്‍വതി.മലയാളത്തിലെ പോലെയല്ല, പുറത്ത് താരങ്ങളും ഈ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണ്.

എന്നാല്‍ ഒരു തരത്തില്‍ നഗ്‌നയാക്കപ്പെടുന്ന പ്രതീതിയാണ് ഈ സിനിമാ പ്രമോഷന്‍ എന്ന് ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.ഞാന്‍ ഈ മാര്‍ക്കറ്റിങ്ങുമായി താതാത്മ്യം പ്രാപിച്ചുവരുന്നേയുള്ളൂ.

ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാല്‍, നമ്മള്‍ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്‌നയാക്കപ്പെട്ട അനുഭവം. അതെ നഗ്‌നയാക്കപ്പെട്ടതുപോലെ തന്നെ.

ഇതാണ് എനിക്ക് ഈ മാര്‍ക്കറ്റിങ്ങുമായി ഒത്തുപോകാന്‍ കഴിയാത്ത ഒരു കാരണം. ഞാന്‍ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യന്‍ സിനിമയില്‍ നമ്മള്‍ ഇത്രയും മാര്‍ക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുമില്ലല്ലോ-പാര്‍വതി പറഞ്ഞു.

 

Read more topics: parvathy, bollywood, marketing
English summary
parvathy bollywood marketing experience
topbanner

More News from this section

Subscribe by Email