Tuesday November 20th, 2018 - 1:54:pm
topbanner

പഞ്ചവര്‍ണ്ണതത്തയുടെ മേക്കിങ് വീഡിയോ കാണാം.....

rajani v
പഞ്ചവര്‍ണ്ണതത്തയുടെ മേക്കിങ് വീഡിയോ കാണാം.....

ജയറാം ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. ചിത്രം തീയേറ്ററുകളില്‍ ഹൗസ് ഫുള്ളായി മുന്നേറുമ്പോള്‍ ചിത്രത്തിന്റെ മനോഹരമായ മേക്കിങ് വീഡിയോ വൈറലാകുകയാണ്. ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്തമായ രൂപവും വേഷവും ഭാഷയുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്.

ചിത്രത്തില്‍ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം എത്തുന്നത്. രാഷ്ട്രീയക്കാരന്റെ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ ആദ്യമായി എം.എല്‍.എയായെത്തുന്ന ചിത്രമാണിത്.

സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Read more topics: panchavarnathatha, making ,video
English summary
panchavarnathatha making video
topbanner

More News from this section

Subscribe by Email