Thursday April 26th, 2018 - 4:44:pm
topbanner

ജൂലിക്ക് സംഗീതം നല്‍കാന്‍ പി. സുശീല എത്തുമോ?

suji
ജൂലിക്ക് സംഗീതം നല്‍കാന്‍ പി. സുശീല എത്തുമോ?

ബിഗ് ബോസ് തമിഴിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ജൂലി നായികയാകുന്ന ചിത്രമാണ് ഡോ. അനിത എംബിബിഎസ്. ആര്‍ജെ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു യുവ വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് പ്രമേയമാകുന്നത്.

അതേസമയം ചിത്രത്തിന്റെ സംഗീത സംവിധാനം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിന് ഗിന്നസ് ലോക റെക്കോര്‍ഡുള്ള പി. സുശീല നിര്‍വ്വഹിക്കുമെന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. വാര്‍ത്തകള്‍ സത്യമായാല്‍ സംഗീക സംവിധാന രംഗത്തെ ഈ അനശ്വര ഗായികയുടെ പ്രഥമ ചിത്രമായി ഇത് മാറും.

82ാം വയസ്സില്‍ ചിത്രവുമായി സഹകരിക്കാന്‍ പി. സുശീല തയ്യാറായാല്‍ അത് മറ്റൊരു ചരിത്രമായി മാറും. ഡോക്ടറാകാന്‍ കൊതിച്ച എസ് അനിത എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ കഥ. പക്ഷെ നീറ്റ് പരീക്ഷ പാസാകാതെ വന്നതോടെ പ്രവേശനം നിഷേധിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. ബോര്‍ഡ് പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ ശേഷമായിരുന്നു കുട്ടി ജീവനൊടുക്കിയത്.

 

Read more topics: p susheela , music director
English summary
p susheela turn music director for bigg boss Julies dr anitha mbbs

More News from this section

Subscribe by Email