topbanner
Tuesday January 23rd, 2018 - 9:38:am
topbanner

ചിമ്പു ഓവിയ വിവാഹം നടന്നോ ? ചിത്രത്തിലെ വസ്തുതയിതാണ്

suji
ചിമ്പു ഓവിയ വിവാഹം നടന്നോ ? ചിത്രത്തിലെ വസ്തുതയിതാണ്

കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ചിമ്പു ഒവിയ വിവാഹ ചിത്രം. എന്നാല്‍ വാര്‍ത്ത വ്യാജമാണ്. ഇതു നമ്മ ആളു എന്ന ചിത്രത്തിലെ സിമ്പുവിന്റെയും നയന്‍താരയുടെയും ചിത്രം മോര്‍ഫ് ചെയ്താണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

മുന്‍പ് ഓവിയയോട് ചിമ്പു വിവാഹഭ്യര്‍ത്ഥന നടത്തുന്ന തരത്തിലുള്ള ട്വീറ്റ് പുറത്തു വന്നിരുന്നു. എസ് ടി ആര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു ഇത്. ഈ സംഭവം നിഷേധിച്ചു കൊണ്ട് സിമ്പു തന്നെ അന്ന് നേരിട്ട് രംഗത്തെത്തിയിരുന്നു.

വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിന്റെ സ്‌ക്രീന് ഷോട്ടായി പ്രചരിച്ച ഈ വ്യാജ ട്വീറ്റിനു പിന്നില്‍ ആരാണെന്ന് തനിയ്ക്കറിയാമെന്നും അയാള്‍ക്കുള്ള തന്റെ അവസാന ശാസനമാണിതെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തയെപ്പറ്റി നടന്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

 

Read more topics: oviya, simbu ,marriage pic
English summary
oviya simbu marriage pic is fake
topbanner topbanner

More News from this section

Subscribe by Email