Monday September 24th, 2018 - 1:41:pm
topbanner

ഇതാണ് മമ്മൂക്ക ; വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ സഹോദരന്റെ മുഴുവന്‍ പഠന ചിലവും ഏറ്റെടുത്തു

suji
ഇതാണ് മമ്മൂക്ക ; വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ സഹോദരന്റെ മുഴുവന്‍ പഠന ചിലവും ഏറ്റെടുത്തു

അനുശോചന വാക്കല്ല സഹായത്തിന്റെ കൈകളാണ് ഒരു വേര്‍പാടില്‍ കുടുംബത്തിന് ആശ്വാസമാകുക. വാഹനാപകടത്തില്‍ മരണപ്പെട്ട ആരാധകന്റെ സഹോദരന്റെ മുഴുവന്‍ പഠന ചിലവും നടന്‍ മമ്മൂട്ടി ഏറ്റെടുത്തു. ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ ഹര്‍ഷാദ് എന്ന പയ്യന്റെ അനുജനു വേണ്ടിയാണ് പഠന ചിലവ് മമ്മൂട്ടി നിര്‍വഹിക്കുക.

കഴിഞ്ഞ ദിവസമാണ് ഹര്‍ഷാദ് വാഹന അപകടത്തില്‍ മരിച്ചത്. നടന്‍ സിദ്ദിഖാണ് മമ്മൂട്ടിയുടെ ഈ മാതൃകാപരമായ പ്രവര്‍ത്തി ഏവരോടും പങ്കുവച്ചത്. വലിയ മനസ്സുള്ള നമ്മുടെ സ്വന്തം മമ്മൂക്ക എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഹര്‍ഷാദ് മരണമടഞ്ഞപ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തി മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും യുവാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

'ഹര്‍ഷാദിന്റെ വേര്‍പാടില്‍ അതീവ ദു:ഖമുണ്ട്. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും ഓണ്‍ലൈന്‍ പിന്തുണയും എല്ലാം കാണാറുണ്ട്. അദ്ദേഹം സ്‌നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ഹര്‍ഷാദിന്റെ ആകസ്മിക വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നു.' എന്നായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ല ഹര്‍ഷാദിന്റെ മരണവാര്‍ത്തയെന്നായിരുന്നു മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

 

English summary
our mammmookka is so great says siddique
topbanner

More News from this section

Subscribe by Email