Sunday May 26th, 2019 - 11:30:pm
topbanner
topbanner

'മഴയും ചായയും ജോണ്‍സണ്‍ മാഷും'; ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്

JB
'മഴയും ചായയും ജോണ്‍സണ്‍ മാഷും'; ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്

566 ദിവസങ്ങള്‍ക്ക് ശേഷം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ''ഒരു യമണ്ടന്‍ പ്രേമകഥ'' നാളെ തിയറ്ററുകളിലെത്തുകയാണ്. ചിത്രമിറങ്ങും മുമ്പ് പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷിനുള്ള സമര്‍പ്പണമെന്ന നിലയിലാണ് ടീസര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ജോണ്‍സന്‍ മാഷിന്റെ മനോഹരഗാനമായ ''അനുരാഗിണി ഇതാ നിന്‍'' എന്ന ഗാനം പശ്ചാത്തലമാക്കിയുള്ളതാണ് ടീസര്‍. മഴ, ചായ, ജോണ്‍സണ്‍ മാഷ്...ഹാ...അന്തസ്സ്... എന്ന് മഴ നോക്കിനിന്ന് നായകന്‍ പറയുന്നതായാണ് ടീസര്‍.

 

English summary
oru yamandan pranayakadha teaser relesed
topbanner

More News from this section

Subscribe by Email