Friday August 17th, 2018 - 11:34:am
topbanner

ഒരു അഡാറ് ലവ്വിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പോലീസ് കേസെടുത്തു

rajani v
ഒരു അഡാറ് ലവ്വിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പോലീസ് കേസെടുത്തു

ഹൈദരാബാദ്: പുറത്തിറങ്ങാനിരിക്കുന്ന 'ഒരു അഡാറ് ലവ്' എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പോലീസ് കേസെടുത്തു. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ വരികള്‍ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് ഫലക്‌നാമ പൊലീസ് സംവിധായകനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം കേസെടുത്തത്. നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇതിനിടയില്‍ ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കെതിരെയും കേസെടുത്തെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകനെതിരെ മാത്രമാണ് കേസെടുത്തതെന്നാണ് ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.

 

 

Read more topics: oru adayar love, film, director
English summary
oru adayar love film director
topbanner

More News from this section

Subscribe by Email