Wednesday April 24th, 2019 - 1:49:am
topbanner
topbanner

അത്തിപ്പൂവിന്‍ അഴകൊക്കുന്നോളേ...; 'ഒരൊന്നൊന്നര പ്രണയകഥ'യിലെ മനോഹര ഗാനം

BI
 അത്തിപ്പൂവിന്‍ അഴകൊക്കുന്നോളേ...; 'ഒരൊന്നൊന്നര പ്രണയകഥ'യിലെ മനോഹര ഗാനം

ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'ഒരൊന്നൊന്നര പ്രണയകഥ'യിലെ ഗാനം പുറത്തിറങ്ങി. 'അത്തിപ്പൂവിന്‍ അഴകൊക്കുന്നോളേ...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. കാര്‍ത്തിക്കാണ് ഈ മനോഹര ഗാനം അലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ്‌കുട്ടനാണ് ഈണം നല്‍കിയിരിക്കുന്നത്.

ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരൊന്നന്നര പ്രണയകഥ'. ഒരേ ഗ്രാമത്തിലുള്ള രമണനും ആമിനയും എല്‍.പി. സ്‌കൂള്‍ മുതല്‍ ഉപജില്ല കലോത്സവത്തില്‍ പങ്കെടുത്ത് പരസ്പരം മത്സരം തുടങ്ങി, ശേഷം കോളേജ് തലത്തില്‍ വരെ നീണ്ടുനില്‍ക്കുന്ന ഇഷ്ടത്തിന്റെയും ഇഷ്ടക്കേടിന്റെയും കഥയാണ് ചിത്രം പറയുന്നത്.

വിനയ്‌ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ഹഖാണ്.

Read more topics: oronnonnara pranayakadha, movie
English summary
oronnonnara pranayakadha movie song relesed
topbanner

More News from this section

Subscribe by Email