Saturday March 23rd, 2019 - 10:40:pm
topbanner
topbanner

ഓര്‍മ്മയില്‍ ഒരു ശിശിരം ഫസ്റ്റ് ലുക്ക് പേസ്റ്റര്‍ എത്തി

JB
 ഓര്‍മ്മയില്‍ ഒരു ശിശിരം ഫസ്റ്റ് ലുക്ക് പേസ്റ്റര്‍ എത്തി

എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന മനോഹര ഗാനത്തിന്റെ വരികള്‍ തലക്കെട്ടാക്കിയ ചിത്രം, ഓര്‍മ്മയില്‍ ഒരു ശിശിരം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒറ്റമുറി വെളിച്ചമെന്ന സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദീപക് പരമ്പോലാണ് നായകന്‍. കണ്ടു പരിചയിച്ച ലുക്കില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് ദീപക് ഈ ചിത്രത്തില്‍. ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി നായികക്കൊപ്പം കടലോരത്തു കൂടി നടന്നു നീങ്ങുന്നതാണ് ഫസ്റ്റ് ലുക് ചിത്രം.അനശ്വരയാണ് നായിക.

വിവേക് ആര്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തു അരങ്ങേറ്റം കുറിച്ച നടനാണ് ദീപക്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, ഒരേ മുഖം, രക്ഷാധികാരി ബൈജു, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വിശ്വ വിഖ്യാതരായ പയ്യന്മാരിലൂടെ നായക വേഷം ചെയ്തു തുടങ്ങി. ഇത് ദീപക്കിന്റെ രണ്ടാമത് നായക ചിത്രമാണ്.

പ്രണയ കഥ പറയുന്നതാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. പ്ലസ് വണ്‍ കാലത്തെ ആദ്യ പ്രണയമാണ് പ്രമേയം.

 

 

 

English summary
ormayil oru sisiram film first look poster released
topbanner

More News from this section

Subscribe by Email