topbanner
Tuesday September 26th, 2017 - 2:07:am
topbanner

ഹരിചരന്റെ ഭാവതരളമായ ഓണപ്പാട്ട്; 'ഓണപ്പാട്ടിൻ ഈണം പോലെ' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

suvitha
ഹരിചരന്റെ ഭാവതരളമായ ഓണപ്പാട്ട്; 'ഓണപ്പാട്ടിൻ ഈണം പോലെ' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും പ്രധാനമായ ഉത്സവമാണ് ഓണം. ആ ആഘോഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് ഓണപ്പാട്ടുകളും. ഈ ഓണക്കാലത്ത് മലയാളികളുടെ ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഹരിചരൻ തന്റെ ഭാവതരളമായ സ്വരത്തിൽ "ഓണപ്പാട്ടിൻ ഈണം പോലെ" എന്ന ഗാനവുമായി എത്തിയിരിക്കുകയാണ്.

ഷിജു എസ് വിസ്മയ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് സോണി വർഗ്ഗീസ് സംഗീതം നൽകിയിരിക്കുന്നു. അസ്‌കർ അമീറും ബിനൂധ ശശിധരനും അഭിനയിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് കാർത്തിക് ചിദംബരമാണ്.

ശ്രീജിത്ത് ചെറിയിൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. ഡി.ഒ.പി - ജാക്സൺ ബെഞ്ചമിൻ, ഛായാഗ്രഹണം - ഷെന്റോ വി ആന്റോ, ചിത്രസംയോജനം - ജാക്സ് ഫൈൻആർട്സും നിർവഹിച്ചിരിക്കുന്നു. ഡ്രീം ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോണി വർഗ്ഗീസും പ്രിയ സോണിയും ചേർന്നാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

 

English summary
Music Video was released like 'Onappaattin eenam pole'
topbanner topbanner

More News from this section

Subscribe by Email