Friday August 17th, 2018 - 11:34:am
topbanner

മാണിക്യ മലര്‍ ഗാനത്തില്‍ പ്രവാചക നിന്ദയില്ലെന്ന് ഒമര്‍ ലുലു

Anju NC
മാണിക്യ മലര്‍ ഗാനത്തില്‍ പ്രവാചക നിന്ദയില്ലെന്ന് ഒമര്‍ ലുലു

തിരുവനന്തപുരം: തന്റെ പുതിയ ചിത്രമായ ഒരു അഡാര്‍ ലവിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. വിവാദങ്ങള്‍ തന്നെ വേദനിപ്പിക്കുന്നു. ഗാനത്തില്‍ പ്രവാചക നിന്ദയില്ല. ഇതൊരു പഴയ പ്രണയ ഗാനമാണ്. എല്ലാ സമുദായങ്ങളും ഈ പാട്ട് പാടിയിരുന്നു. അതില്‍ മുസ്ലീം വിരുദ്ധത യാതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ മാണിക്യ മലരായ പൂവില്‍ എന്ന ഗാനത്തിലെ ചില വരികളില്‍ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ മുഖീത് ഖാന്‍ എന്നയാള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫലക്‌നാമ പോലീസ് സംവിധായകനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഒമര്‍ രംഗത്തെത്തിയത്.

പാട്ട് പഠിക്കാന്‍ ശ്രമിച്ച വേളയില്‍ തര്‍ജമ പരിശോധിച്ചെന്നും അപ്പോഴാണ് പ്രണയരംഗത്തിന് മതപരമായി ബന്ധമുള്ള വരികള്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ടതെന്നും മുഖീത് ഖാന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. എന്നാല്‍ ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല പാട്ടിന്റെ വരികളെന്ന് ഒമര്‍ വ്യക്തമാക്കി.

English summary
omar lulu reacted to manikya malar song
topbanner

More News from this section

Subscribe by Email