Sunday December 16th, 2018 - 12:02:am
topbanner

ഷാജി എന്‍ കരുണിന്റെ 'ഓളായി' ഷെയിന്‍ നിഗം; ജലകന്യകയായി എസ്തര്‍; ടീസര്‍ പുറത്തുവിട്ടു

suji
ഷാജി എന്‍ കരുണിന്റെ 'ഓളായി' ഷെയിന്‍ നിഗം; ജലകന്യകയായി എസ്തര്‍; ടീസര്‍ പുറത്തുവിട്ടു

രാജ്യത്തെ മുന്‍നിര സംവിധായകരില്‍ മലയാളികളുടെ അഭിമാനമായ ഷാജി എന്‍ കരുണിന്റെ ചിത്രത്തില്‍ ഷെയിന്‍ നിഗം നായകന്‍. ഓള് എന്ന് പേരിട്ട ചിത്രമാണ് ഷാജി എന്‍ കരുണ്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുന്നത്.

സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച നിരവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ യുവ നായകനെ കേന്ദ്ര കഥാപാത്രമാക്കുമ്പോള്‍ എന്ത് വിസ്മയമാണ് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രമുഖ സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കി ഓള് വ്യത്യസ്തമായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. എസ്തറാണ് ചിത്രത്തിലെ നായിക. ജലകന്യകയുടെ രൂപത്തിലാണ് ടീസറില്‍ എസ്തര്‍ പ്രത്യക്ഷപ്പെടുന്നത്. കാഴ്ചയുടെയും കഥയുടെയും വൈവിധ്യമൊരുക്കുന്ന ഷാജി എന്‍ കരുണ്‍ ഈ ചിത്രത്തില്‍ എന്ത് അത്ഭുതമാണ് കാണിക്കുകയെന്ന ആകാംക്ഷയിലാണ് സിനിമാലോകം.

Read more topics: olu,official teaser
English summary
olu malayalam movie official teaser
topbanner

More News from this section

Subscribe by Email