Saturday September 22nd, 2018 - 4:45:pm
topbanner

വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Jikku Joseph
വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവതി എന്ന പേരില്‍ നിന്ന് പത്മാവത് എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

ഷാഹിദ് കപൂര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകന്‍ തയാറായതോടെയാണ് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.



സിനിമയുടെ പേര് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തണമെന്ന് ബോര്‍ഡിന്റെ ആവശ്യം സംവിധായകന്‍ അംഗീകരിക്കുകയായിരുന്നു. ചിത്രം തടയണമെന്ന ആവശ്യവുമായി ജയ്പൂര്‍ രാജവംശവും, രജപുത് വിഭാഗക്കാരും രംഗത്തെത്തിയിരുന്നു. ചരിത്രത്തെ തെറ്റായാണ് സിനിമയില്‍ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും, ഇതിന്റെ റിലീസ് അനുവദിക്കാന്‍ സാധിക്കില്ലെന്നും, സമ്പന്നമായ രാജസ്ഥാന്റെ ചരിത്രത്തെ മാറ്റാന്‍ സമ്മതിക്കില്ലെന്നുമാണ് ഇവര്‍ ആരോപിച്ചിരുന്നത്.

English summary
official trailer of padmaavat
topbanner

More News from this section

Subscribe by Email