Wednesday November 21st, 2018 - 5:47:am
topbanner

ഒടിയനില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടോ ?

rajani v
ഒടിയനില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടോ ?

ഒടിയനില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടോ എന്ന ആരാധകരുടെ സംശയത്തിനി വിരാമം ആകുന്നു. ആരാധകരുടെ സംശയത്തിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഉത്തരം തന്നിരിക്കുന്നത്. മാണിക്യന്റെ ഗുരുവിന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നായിരുന്നു നേരത്തെ പുറത്ത് വന്നിരുന്ന വാര്‍ത്ത. എന്നാല്‍ ശ്രീകുമാര്‍ ഈ വാര്‍ത്ത തള്ളിക്കളഞ്ഞിരിക്കുകയാണ്.

'മാണിക്യന് ഒരു ഗുരുവുണ്ട്, അങ്ങനെയൊരു കഥാപാത്രവുമുണ്ട്. പക്ഷെ, അത് ചെയ്യുന്നത് മമ്മൂട്ടിയല്ല. ബോളിവുഡില്‍ നിന്നുള്ള ഒരു മുതിര്‍ന്ന താരമാണ് ആ വേഷം ചെയ്യുന്നത്'. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ തയാറായില്ല.

 

Read more topics: odiyan, mamootty, acting
English summary
odiyan mamootty acting
topbanner

More News from this section

Subscribe by Email