Monday July 22nd, 2019 - 12:49:am
topbanner
topbanner

ഒടിയന്റെ ചിത്രീകരണം സെപ്തംബര്‍ ആദ്യവാരം

Jikku Joseph
ഒടിയന്റെ ചിത്രീകരണം സെപ്തംബര്‍ ആദ്യവാരം

മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്റെ ഷൂട്ടിംഗ് സെപ്തംബര്‍ ആദ്യവാരം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ് പ്രധാന വേഷം അവതരിപ്പിക്കും. മറ്റ് താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന നാലുപാട്ടുകളാണ് ചിത്രത്തിലുള്ളത്. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാര്‍ എന്നിവരാണ് വരികള്‍ രചിച്ചിരിക്കുന്നത്.

ഫാന്റസി സ്വഭാവമുള്ള ത്രില്ലര്‍ ചിത്രമായിരിക്കും ഒടിയനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കെ. ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി ഛായാഗ്രഹണവും പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രഫിയും നിര്‍വഹിക്കും. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈര്‍. പാലക്കാട്, തസറാക്ക്, ഉദുമല്‍പെട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

English summary
odiyan malayalm new movie
topbanner

More News from this section

Subscribe by Email