Friday November 16th, 2018 - 3:12:am
topbanner

പെണ്ണിന്റെ ശബ്ദമുയര്‍ത്താന്‍ ഡബ്യുസിസിയുടെ ആവശ്യമില്ലെന്ന് മംമ്ത

suji
പെണ്ണിന്റെ ശബ്ദമുയര്‍ത്താന്‍ ഡബ്യുസിസിയുടെ ആവശ്യമില്ലെന്ന് മംമ്ത

മംമ്ത മോഹന്‍ദാസ് വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമല്ല. സ്വന്തം ശബ്ദം കേള്‍ക്കാന്‍ ഇത്തരമൊരു സംഘടനയുടെ ആവശ്യമില്ലെന്ന നിലപാടാണ് മംമ്ത പങ്കുവെയ്ക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം പോലും തനിക്ക് മനസ്സിലാകുന്നില്ലെന്നും താരം ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

താന്‍ പ്രവര്‍ത്തിക്കുന്നതും ചിന്തിക്കുന്നതും മറ്റൊരു തരത്തിലാണെന്ന് മംമ്ത പറയുന്നു. വിവാദമായ അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ ഇവിടെയുണ്ടായില്ല. 2005-06ല്‍ നടന്ന അമ്മ യോഗത്തില്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അമ്മയില്‍ സ്ത്രീകളുടെ പരാതികള്‍ എത്രത്തോളം നന്നായി കൈകാര്യം ചെയ്യുമെന്ന് അറിയില്ല.

കഴിഞ്ഞ ആറ് വര്‍ഷമായി സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ്. ജോലി ചെയ്ത് യുഎസിലേക്ക് മടങ്ങും. മാധ്യമങ്ങളും ആളുകളെ വെച്ച് കളിക്കുകയാണ്. കാര്യങ്ങള്‍ മനസ്സിലാക്കാതെ വിധിയെഴുത്ത് നടത്താന്‍ ആളുകളെ ഇത് പ്രേരിപ്പിക്കും. ഒരു പ്രമുഖ താരം ഉള്‍പ്പെട്ട സംഭവമാണെങ്കില്‍ വിവാദം എളുപ്പത്തില്‍ സൃഷ്ടിക്കാം. പക്ഷെ ഇതിന്റെ പേരില്‍ സിനിമയെ കീറിമുറിക്കുകയാണ് ചെയ്യുന്നകത്, മംമ്ത കൂട്ടിച്ചേര്‍ത്തു.

 

Read more topics: wcc, mamta
English summary
no need of wcc to rise voice for women says mamta
topbanner

More News from this section

Subscribe by Email