Friday May 25th, 2018 - 6:52:am
topbanner

നിവിന്‍ പോളി നായകനായ സഖാവ് 15ന് തിയറ്ററുകളിലെത്തും

Jikku Joseph
നിവിന്‍ പോളി നായകനായ സഖാവ് 15ന് തിയറ്ററുകളിലെത്തും

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത സഖാവ് 15ന് തിയറ്ററിലെത്തും. ഐശ്വര്യ രാജേഷ്, അപര്‍ണ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ നായികനിരയിലുള്ളത്. ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, കെപിഎസി ലളിത, മണിയന്‍പിള്ള രാജു, സന്തോഷ് കീഴാറ്റൂര്‍, സുധീഷ്, ബിനു പപ്പു, പ്രൊഫ. അലിയാര്‍, പി ബാലചന്ദ്രന്‍, പ്രേംകുമാര്‍, രശ്മി ബോബന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.  ജോര്‍ജ് വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ, റഫീഖ് അഹമ്മദ്, ശബരീഷ്വര്‍മ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത്പിള്ള. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

English summary
nivin pauly sakhavu realising on april 15

More News from this section

Subscribe by Email