Friday February 22nd, 2019 - 4:02:pm
topbanner

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും

Jikku Joseph
നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും



നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും. ഗൗതം രാമചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയുടെ മാസ് ഗെറ്റപ്പ് തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം.

നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരുടെ സൗഹൃദവും ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കല്‍ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു.

ചിത്രത്തില്‍ പ്രകാശ് രാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവര്‍ മറ്റുതാരങ്ങളാകുന്നു. കന്നടയില്‍ സൂപ്പര്‍ഹിറ്റായ ഉള്ളിടവരു കണ്ടാന്തെ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം.

Viral News

English summary
nivin pauly new film richie december
topbanner

More News from this section

Subscribe by Email