Friday September 21st, 2018 - 7:46:am
topbanner
Breaking News

നിവിന്‍ പോളി നായകനായി എത്തുന്ന തമിഴ് ചിത്രം റിച്ചിയിലെ ആദ്യ ഗാനം പുറത്തെത്തി

Jikku Joseph
നിവിന്‍ പോളി നായകനായി എത്തുന്ന തമിഴ് ചിത്രം റിച്ചിയിലെ ആദ്യ ഗാനം പുറത്തെത്തി

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം 'റിച്ചി' ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തുകയാണ്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. സൊല്ലത്താന്‍ നെനയ്ക്കിരെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. കന്നടതാരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്.

വേല്‍മുരുഗന്റെ വരികള്‍ക്ക് അജനീഷ് ലോക്നാഥാണ് സംഗീതം ഒരുക്കി ആലപിച്ചിരിക്കുന്നത്. തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിച്ചി സൂപ്പര്‍ ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്.



റിച്ചി എന്ന ലോക്കല്‍ റൗഡിയായിട്ടാണ് നിവിന്‍ പോളി എത്തുന്നത്. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



English summary
nivin pauly new film richi first song has been released
topbanner

More News from this section

Subscribe by Email