topbanner
Friday March 31st, 2017 - 4:00:am
topbanner

ജോണ്‍പോള്‍ ചിത്രത്തില്‍ നിവിന്‍ പോളി നായകനായെത്തുന്നു

Lijin Kadukkaram
ജോണ്‍പോള്‍ ചിത്രത്തില്‍ നിവിന്‍ പോളി നായകനായെത്തുന്നു

ഗപ്പി എന്ന തന്റെ ആദ്യ ചിത്രത്തിനു ശേഷം ജോണ്‍പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന അടുത്ത ചിത്രത്തില്‍ നിവിന്‍ നായകനായെത്തും. ഛായഗ്രഹകനും സംവിധായകനുമായ സമീര്‍ താഹിറാണ് ചിത്രത്തില്‍റെ നിര്‍മ്മാണം. സമീര്‍ താഹിറിന്റെ സഹസംവിധായകനായാണ് ജോണ്‍പോള്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഗപ്പിക്കുവേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന്റെയും ക്യാമറാമാന്‍. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ഈണവും ഒരുക്കുന്നു.

നിവിന്റെ അഭിനയ ജീവിതത്തിലെ ചെറുതല്ലാത്ത വെല്ലുവിളിയായിരിക്കും ഈ സിനിമയിലെ നായക കഥാപാത്രമെന്ന് ജോണ്‍പോള്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ഈ കഥാപാത്രം ഏറ്റെടുക്കാന്‍ നിവിന്‍ എടുത്ത തീരുമാനം ധീരമാണെന്നാണ് എനിക്ക് തോന്നിയത്. സിനിമയുടെ സ്വഭാവവും കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഫെബ്രുവരിയോടെ നല്‍കാനാകും. തിരക്കഥാരചന അവസാനഘട്ടത്തിലാണെന്നും ജോണ്‍പോള്‍ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കും. ഞണ്ടുകളുടെ നാട്ടിലെ ഇടവേള എന്ന ചിത്രമാണ് നിവിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിനു ശേഷം ശ്യാമപ്രസാദ് ചിത്രം ഹേ ജൂഡാണ് നിവിന്റെ അടുത്ത പ്രൊജക്ട്.

English summary
john paul new project with nivin pauly