Wednesday October 17th, 2018 - 8:47:am
topbanner
Breaking News

നിവിന്‍ പോളി ചിത്രം മിഖായേല്‍ ടീസര്‍ പുറത്ത്

JB
 നിവിന്‍ പോളി ചിത്രം മിഖായേല്‍ ടീസര്‍ പുറത്ത്

കൊച്ചി:ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍ എന്ന ചിത്രത്തിന്റെ ടീസറെത്തി. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റീലിസ് ചെയ്തത്. ഒപ്പം നിവിന് മമ്മൂട്ടി പിറന്നാള്‍ ആശംസകളും നേര്‍ന്നു.
ഹനീഫ് അദേനിയുടെ മറ്റ് ചിത്രങ്ങള്‍ പോലെ ആക്ഷന്‍ ചിത്രം തന്നെയാണ് മിഖായേലും എന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ആക്ഷന്‍ ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനി തന്നെയായിരുന്നു.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി.ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും വിദേശത്തായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനി തന്നെയാണ്. ആന്റോ ജോസഫ് ആണ് നിര്‍മാണം.

 

 

English summary
nivin pauly film michayal teaser releaced
topbanner

More News from this section

Subscribe by Email