Monday September 24th, 2018 - 5:45:pm
topbanner

കായംകുളം കൊച്ചുണ്ണിയ്ക്കായി തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നിവിന്റെയും, സണ്ണിയുടെയും ട്രെയിന്‍ യാത്ര

suji
കായംകുളം കൊച്ചുണ്ണിയ്ക്കായി തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നിവിന്റെയും, സണ്ണിയുടെയും ട്രെയിന്‍ യാത്ര

കായംകുളം കൊച്ചുണ്ണിയുടെ പ്രചരണത്തിനായി നിവിന്‍ പോളിയുടെയും, സണ്ണി വെയിന്റെയും ട്രെയിന്‍ യാത്ര. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജനശതാബ്ദി ട്രെയിനിലായിരുന്നു വരവ്. താരങ്ങളെ കണ്ടതോടെ യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് സെല്‍ഫിയും ഫോട്ടോയുമായി കാര്യങ്ങള്‍ ഒന്ന് കൊഴുത്തു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 17ന് റിലീസ് ചെയ്യും. ബോബി, സഞ്ജയാണ് ചിത്രത്തിന്റെ തിരക്കഥ. 19ാം നൂറ്റാണ്ടില്‍ മധ്യ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചുണ്ണിയുടെ ഗുരുവായ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി താരമാണ്.

ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് കായംകുളം കൊച്ചുണ്ണിയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. 45 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ നല്ലൊരു പങ്ക് റിലീസിന് മുന്‍പ് തന്നെ ചിത്രം നേടിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

 

English summary
nivin pauly and sunny wayne train journey for kayamkulam kochunni
topbanner

More News from this section

Subscribe by Email