Wednesday August 21st, 2019 - 12:14:am
topbanner
topbanner

ഇവർ വിവാഹിതരാകാൻ കാരണം താനാണെന്ന് നിത്യ മേനോന്‍

RA
ഇവർ വിവാഹിതരാകാൻ കാരണം താനാണെന്ന് നിത്യ മേനോന്‍

ഫഹദ് ഫാസിലും നസ്രിയയും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണക്കാരി താനാണെന്ന വെളിപ്പെടുത്തലുമായി നടി നിത്യാമേനോൻ. ഒരു ടെലവിഷന്‍ ചാനലിന് നല്‍കിയ ഇന്റെര്‍വ്യൂവിലാണ് താരം രസകരമായ തുറന്നു പറച്ചില്‍ നടത്തിയത്. അഞ്ജലിമേനോനൊപ്പം ചേര്‍ന്ന രണ്ടു മലയാള സിനിമകള്‍ നിത്യയുടെ അഭിനയജീവിതത്തിലെ പ്രധാനപെട്ടവയാണ്.

അഞ്ജലി മേനോന്‍ ആദ്യമായി ഹാപ്പി ജേര്‍ണി എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ നായികയായി എത്തിയത് നിത്യയാണ്. ഹാപ്പി ജേണിക്കു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡേയ്‌സില്‍ നടാഷ എന്ന അതിഥി വേഷത്തിലാണ് നിത്യ അഭിനയിച്ചത്.

പ്രധാനകഥാപാത്രമായ ദിവ്യക്കു വേണ്ടിയാണു അഞ്ജലി മേനോന്‍ നിത്യയെ ക്ഷണിച്ചത്. എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കില്‍പെട്ട് നിത്യക്ക് ആ വേഷം ചെയ്യാനായില്ല.പിന്നീട് നസ്രിയ പ്രധാന വേഷം ചെയ്യുകയായിരുന്നു. അതില്‍ പ്രധാന കഥാപാത്രങ്ങളായത് നസ്രിയയും ഫഹദുമായിരുന്നു. സിനിമ റിലീസായ ശേഷം ആ വേഷം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് നിത്യ രസകരമായി മറുപടി നല്‍കി.

ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും. അപ്പോള്‍ അവരുടെ വിവാഹത്തിന് കാരണമായത് ഞാനല്ലേ എന്ന് നിത്യാമേനോന്‍ ചോദിക്കുന്നു. രണ്ടുപേര്‍ക്കും അതോര്‍മ്മ വേണമെന്നും നിത്യ പറഞ്ഞു.

Read more topics: nithyamenon, talkabout, fagath
English summary
nithyamenon talkabout fagath
topbanner

More News from this section

Subscribe by Email