നിപ്പ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ വീട്ടില്‍ ഭാസ്കരന് നായരുടെ മകന് റസില്‍ ഭാസ്കറാണ് കഴിഞ്ഞദിവസം നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.
നിപ്പ പനി മൂലം നിര്യാതനായ എന്റെ പ്രിയ സഹോദരന് റസില്‍ ഭാസ്കറിന് ആദരാഞ്ജലികള്‍ എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റസിലിന്റെ ചിത്രം സഹിതമാണ് അദ്ദേഹം ദുഖം രേഖപ്പെടുത്തിയത്. നിപ്പ ഭീതിയുടെ തുടക്കത്തിലും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആളുകള്‍ക്ക് ചില മുന്നറിയിപ്പുകള്‍ നല്‍കിയികുന്നു.നിപ്പ ഭീതിയുടെ തുടക്കത്തിലും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആളുകള്‍ക്ക് ചിലമുന്നറിയിപ്പുകള് നല്‍കിയികുന്നു.
നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങള് കോഴിക്കോട്ജില്ലയില്‍ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവില്ആശങ്കപ്പെടേണ്ടതോ,ഭീതിയില്‍ ആവേണ്ടെതുമായ സാഹചര്യം ഇല്ല.എന്നാല്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാന്‍ കഴിയും.നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോള്‍ തന്നെകൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിര്ദേശങ്ങളുംകേള്ക്കുകയും പാലിക്കുകയും ചെയുക..!
ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം. ഇങ്ങനെയാണ് മോഹന്‍ലാല്‍ കുറിച്ചത്. നിപ്പയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ കേരളത്തില്‍ വീണ്ടും ആശങ്ക ഉളവാക്കി കൊണ്ടിരിക്കുന്നത്. ലാല്‍ ആരാധകരെല്ലാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.