Saturday February 23rd, 2019 - 6:47:pm
topbanner

നിക്ക് ഊട്ടെത്തി ലാലേട്ടനെ കാണാനും

suji
നിക്ക് ഊട്ടെത്തി ലാലേട്ടനെ കാണാനും

ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ ഉണ്ട്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ക്യാമറയിലൂടെ ലോകത്തിന് മുന്നിലെത്തിച്ച നിക്കിനാണ് കേരളം പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് സമ്മാനിച്ചത്.

കേരളത്തിലേക്കുള്ള യാത്രയില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കാണാന്‍ നിക്ക് മറന്നില്ല. കൊച്ചിയില്‍ മമ്മൂട്ടിയെ കണ്ടതിന് പിന്നാലെ മോഹന്‍ലാലിനെ കാണാന്‍ പാലക്കാട് തേന്‍കുറിശ്ശിയിലാണ് നിക്കെത്തിയത്. ലാലിന്റെ ഒടിയന്‍ ചിത്രീകരണം തേന്‍കുറിശ്ശിയിലാണ്.

നടന്‍ പ്രകാശ് രാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരും ഈ സമയം ലൊക്കേഷനിലുണ്ടായിരുന്നു. എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ചാണ് നിക്ക് മടങ്ങിയത് .

Viral News

Read more topics: nick ut, mohanlal
English summary
nick ut meet mohanlal
topbanner

More News from this section

Subscribe by Email