Friday March 22nd, 2019 - 9:55:am
topbanner
topbanner

അതെ പ്രിയങ്കയുമായി എന്‍ഗേജ്‌മെന്റ് കഴിഞ്ഞു; വെളിപ്പെടുത്തലുമായി കാമുകന്‍

suji
അതെ പ്രിയങ്കയുമായി എന്‍ഗേജ്‌മെന്റ് കഴിഞ്ഞു; വെളിപ്പെടുത്തലുമായി കാമുകന്‍

ദില്ലി: പ്രിയങ്ക ചോപ്രയും, നിക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹവും നടക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി ഇവര്‍ മറുപടി നല്‍കിയതുമില്ല.

തന്റെ സ്വകാര്യ ജീവിതത്തെ മാനിക്കണമെന്നാണ് പ്രിയങ്ക ചോപ്ര ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി. എന്നാല്‍ യുഎസില്‍ നിക് കുറച്ച് കൂടി കൃത്യമായ ഒരു മറുപടിയാണ് ആരാധകന് നല്‍കിയത്. ഒരു ആരാധകന്‍ നിക്കിനെ അഭിനന്ദിച്ചപ്പോഴാണ് ഈ മറുപടി വന്നത്.

ആരാധകന് നന്ദി പറഞ്ഞ നിക് സ്വന്തം കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്നതായും കൂട്ടിച്ചേര്‍ത്തു. അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിന്റെ കൃത്യം സമയമൊന്നും പറയാന്‍ കഴിയില്ല, നിക് വ്യക്തമാക്കി.

 

Viral News

English summary
nick jonas confirms engagement with priyanka chopra says he wants a family
topbanner

More News from this section

Subscribe by Email