Thursday May 24th, 2018 - 5:13:pm
topbanner

മായാമോഹിനിയെ കടത്തിവെട്ടി മേരിക്കുട്ടി; വൈറലായി ടീസര്‍ 

jithin
മായാമോഹിനിയെ കടത്തിവെട്ടി മേരിക്കുട്ടി; വൈറലായി ടീസര്‍ 

അടുത്തിടെ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാക്കി ജനപ്രീയ പദവിയിലേക്ക് കുതിക്കുന്ന ജയസൂര്യയുടെ പുതിയ സിനിമ ഞാന്‍ മേരിക്കുട്ടിയുടെ ടീസര്‍ വൈറലാകുന്നു. വിജയക്കൂട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ ജയസൂര്യ പെണ്‍വേഷത്തിലാണ് എത്തുന്നത്.

ഇതിനു മുന്നേ് മായാമോഹിനി എന്ന ചിത്രത്തില്‍ ദിലീപിന്റെ പെണ്‍ വേഷം കേരളത്തില്‍ തരംഗമായിരുന്നു. അതിനാല്‍ ഏറെ പ്രതീക്ഷകളോടെയാണ് ജയസൂര്യയുടെ പെണ്‍ വേഷത്തിനായി സിനിമാ ലോകം കാത്തിരിക്കുന്നത്. ടീസര്‍ സംവിധായകന്‍ തന്നെയാണ് ടീസര്‍ പുറത്തു വിട്ടത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു.

Read more topics: nhan merikutty, teaser,jayasurya
English summary
nhan merikutty teaser became viral

More News from this section

Subscribe by Email