topbanner
Wednesday November 22nd, 2017 - 10:43:am
topbanner
Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ വരുന്നു

Jikku Joseph
ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ വരുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുന്നു. പ്രശസ്ത നടന്‍ ജൊനാഥന്‍ പ്രൈസാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി വേഷമിടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജിക്ക് ശേഷമുള്ള സംഭവവികാസങ്ങളാണ്  ദി പോപ്പ്  എന്ന പേരിലുളള സിനിമയിലെ കഥ.

സിറ്റി ഓഫ് ഗോഡ്, ദി കോണ്‍സ്റ്റന്റ് ഗാര്‍ഡ്നര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഫെര്‍നാന്‍ഡോ മെയ്റെല്ലെസ് ആണ് ഈ പുതിയ ചിത്രത്തിന്റേയും സംവിധായകന്‍.

അന്തോണി മക് കാര്‍ട്ടന്‍ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഷൂട്ടിംങ് ഉടന്‍ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. അന്തോണി ഹോപ്കിന്‍സാണ് ബെനഡിക്ട് പതിനാറാമന്റെ വേഷം ചെയ്യുന്നത്.

Read more topics: new film, pope francis
English summary
new film about pope francis, ??????????? ??????????, movie news, international news
topbanner topbanner

More News from this section

Subscribe by Email