Sunday March 24th, 2019 - 2:50:pm
topbanner
topbanner

മോഹന്‍ലാല്‍ കുടവയര്‍ കുറച്ചു കാണിക്കാന്‍ ബെല്‍റ്റിട്ടോ ; സോഷ്യല്‍മീഡിയയില്‍ പ്രചരണമിങ്ങനെ

suji
മോഹന്‍ലാല്‍ കുടവയര്‍ കുറച്ചു കാണിക്കാന്‍ ബെല്‍റ്റിട്ടോ ; സോഷ്യല്‍മീഡിയയില്‍ പ്രചരണമിങ്ങനെ

ഒടിയന്‍ ലുക്കില്‍ മൈജിയുടെ ഉദ്ഘാടനത്തിന് ഇടപ്പള്ളിയില്‍ എത്തിയ മോഹന്‍ലാല്‍ കുടവയര്‍ പുറത്തുകാണാതിരിക്കാന്‍ ടീഷര്‍ട്ടിന് അടിയില്‍ ബെല്‍റ്റിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. മോഹന്‍ലാല്‍ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

പൊതുവേ ജനങ്ങളോട് ആവേശത്തോടെ ഇടപെടുന്ന മോഹന്‍ലാല്‍ മൈജി ഉദ്ഘാടനത്തിന് മസില്‍ പിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ചിലര്‍ പറയുന്നു. ഒടിയന്‍ പ്രമോഷന് വേണ്ടി സംവിധായകനും മറ്റും ലാലേട്ടനെക്കൊണ്ട് കോമാളി വേഷം കെട്ടിക്കുകയാണെന്ന് മോഹന്‍ലാല്‍ ഫാന്‍സില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നുകഴിഞ്ഞു

മോഹന്‍ലാല്‍ ടീഷര്‍ട്ടിന് അടിയില്‍ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് പറയുന്ന ചിത്രം വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുകയാണ്.ആദ്യമായിട്ടായിരുന്നു മോഹന്‍ലാല്‍ ഒടിയന്‍ ലുക്കില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. വലിയ ആവേശത്തോടെയാണ് ലാലേട്ടനെ ഏവരും വരവേറ്റത് .

 

 

 

 

 

Read more topics: allegation, mohanlal
English summary
new allegation against mohanlal
topbanner

More News from this section

Subscribe by Email