Saturday November 17th, 2018 - 8:26:am
topbanner

ഫഹദ് ചിത്രം വരത്തനില്‍ പാട്ടുമായി നസ്രിയ

suji
ഫഹദ് ചിത്രം വരത്തനില്‍ പാട്ടുമായി നസ്രിയ

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ' വരത്തന്‍'. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. വരത്തനിലൂടെ നസ്രിയ നിര്‍മ്മാതാവിന്റെ റോളും ഏറ്റെടുത്തു. നിര്‍മ്മാണത്തിന് പുറമേ വരത്തനില്‍ ഗായികയായും താരമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവ സംവിധായകന്‍ സുഷിന്‍ ശ്യം ഒരുക്കുന്ന പാട്ടാണ് നസ്രിയ പാടിയിരിക്കുന്നത്. ഇന്‍സ്റ്റ്ഗ്രാമിലൂടെ സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം സുഷിന്‍ പുറത്തുവിട്ടു.

വരത്തനിലെ പാട്ടിന്റെ റെക്കോര്‍ഡിങ് എന്നും കുറിച്ചിട്ടുണ്ട്. പാട്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സലാല മൊബൈല്‍സ്, ബാംഗ്ലൂര്‍ഡേയ്‌സ് എന്നി ചിത്രങ്ങളില്‍ നസ്രിയ പാടിയിട്ടുണ്ട് .

വരത്തന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ഈ ചിത്രത്തിലെത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ആഗസ്ത് 27 ന് ചിത്രം റിലീസ് ചെയ്യും.

 

Read more topics: nazriya, sing, varathan, fahad
English summary
nazriya sing in varathan
topbanner

More News from this section

Subscribe by Email