Friday August 23rd, 2019 - 5:59:am
topbanner
topbanner

നസ്രിയയും ഫഹദും ഒന്നിയ്ക്കുന്നു; റോളില്‍ ഒരല്‍പ്പം വ്യത്യാസമുണ്ടെന്നു മാത്രം

Jikku Joseph
നസ്രിയയും ഫഹദും ഒന്നിയ്ക്കുന്നു; റോളില്‍ ഒരല്‍പ്പം വ്യത്യാസമുണ്ടെന്നു മാത്രം

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ താരമായിരുന്നു നസ്റിയ. എന്നാല്‍ വിവാഹത്തോടെ താരം സിനിമയ്ക്ക് താല്‍ക്കാലികമായ ഒരിടവേള നല്‍കി. സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും താരത്തിന് ആരാധകരുടെ എണ്ണത്തിലൊന്നും കുറവ് വന്നിട്ടില്ല. ഇന്നും സോഷ്യല്‍ മീഡിയയില്‍ ഇത്രയേറെ ഫാന്‍സുള്ള മലയാളി സിനിമാതാരങ്ങള്‍ കുറവാണ്.

സിനിമയ്ക്ക് താല്‍ക്കാലികമായി ഒരിടവേള നല്‍കിയ താരം, അഞ്ജലി മേനോന്‍ ചിത്രത്തിലുടെ പൃഥ്വിരാജിന്റെ സഹോദരിയായി വീണ്ടും സിനിമയിലേക്ക് മടങ്ങിവരികയാണ്. എന്നാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് നസ്റിയ-ഫഹദ് ചിത്രത്തിനു വേണ്ടിയാണ്.

ഏതായാലും ആരാധകരുടെ ഈ ആഗ്രഹം സഫലമാകുമെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നസ്റിയ സ്‌ക്രീനിന് പുറത്താണെന്നു മാത്രം. നിര്‍മാതാവിന്റെ വേഷത്തിലാണ് നസ്രിയ വരാനൊരുങ്ങുന്നത്. അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നസ്രിയ ചിത്രം നിര്‍മിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ കഴിഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ ഫഹദ്ഫാസിലിനൊപ്പം ഐശ്വര്യലക്ഷ്മിയാകും നായികയായി എത്തുക. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല.

English summary
nazriya nazim and fahadh fazil
topbanner

More News from this section

Subscribe by Email