Thursday June 21st, 2018 - 7:26:pm
topbanner
Breaking News

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ പാട്ടുംപാടി തിരിച്ചെത്തി

suji
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ പാട്ടുംപാടി തിരിച്ചെത്തി

മലയാളികളുടെ മനംകവര്‍ന്നതിനൊപ്പം ഫഹദ് ഫാസിലിന്റെ ജീവിതസഖിയായതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ പാട്ടും പാടി തിരികെയെത്തി, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. അഞ്ജലി മേനോന്റെ കൂടെയിലാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തിലെ ആരാരോ എന്ന ആദ്യ ഗാനം പുറത്തുവിട്ട് കൊണ്ടാണ് നസ്രിയ വരവറിയിച്ചത്.

രഘു ദീക്ഷിത്താണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. പൃഥ്വിരാജും, പാര്‍വ്വതിയുമാണ് കൂടെയിലെ പ്രധാന താരങ്ങള്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സായിരുന്നു നസ്രിയയുടെ അവസാനത്തെ ചിത്രം. ഇതോടെ ചിത്രത്തിലെ സഹതാരം ഫഹദിനെ വിവാഹം ചെയ്ത് താരം ഇടവേളയുമെടുത്തു. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും, തമിഴിലും നിരവധി ആരാധകരെ നേടിയ താരമാണ് നസ്രിയ. ജൂലൈയിലാണ് കൂടെയുടെ റിലീസ്.

Read more topics: nazriya,koode song
English summary
nazriya back screen after 4 years koode song

More News from this section

Subscribe by Email