topbanner
Tuesday October 17th, 2017 - 6:53:pm
topbanner

നയന്‍സിന് ഒടുവില്‍ മംഗല്യ ഭാഗ്യം

NewsDesk
നയന്‍സിന് ഒടുവില്‍ മംഗല്യ ഭാഗ്യം

അഭ്യൂഹങ്ങള്‍ക്ക് ഒടുവിൽ തെന്നിന്ത്യയിലെ സൂപ്പര്‍ നായിക നയന്‍താര വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അധികം വൈകാതെ തമിഴ് നടനും സംവിധായകനുമായ വിഘ്നേശ് ശിവന്റെ കഴുത്തില്‍ നയന്‍സ് താലി ചാര്‍ത്തും.

ഇതു സംബന്ധിച്ച്‌ രണ്ടുപേരും തീരുമാനമെടുത്തു കഴിഞ്ഞതായാണ് വിവരം. നയന്‍താരയും വിഘ്നേശ് ശിവനും തമ്മിലുള്ള പ്രണയകഥകള്‍ നേരത്തേതന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. രണ്ടു പേരും അത് നിഷേധിച്ചതുമില്ല. ഇപ്പോഴാകട്ടെ പ്രണയം ശരിവച്ചിരിക്കുകയാണ് രണ്ടു പേരും.

തന്റെ പിറന്നാള്‍ വിഘ്നേശിനൊപ്പമാണ് നയന്‍താര ആഘോഷിച്ചത്. വിഘ്നേശ് പിറന്നാള്‍ സ്പെഷ്യല്‍ സെല്‍ഫി ഫോട്ടോകള്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു. നയന്‍താര ഒരുപാട് സന്തോഷവതിയാണെന്നും തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ദിനമാണ് ഇതെന്നും വിഘ്നേശിന്റെ പോസ്റ്റില്‍ പറയുന്നു. നേരത്തേ തിരുവോണനാളില്‍ ആരാധകര്‍ക്ക് ഓണാശംസകള്‍ അറിയിച്ചുകൊണ്ട് ട്വിറ്ററില്‍ ഇരുവരും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടു പേര്‍ക്കും പ്രായം 32 ആണ്. നയന്‍താര നേരത്തേ ഹിന്ദുമതത്തിലേക്ക് മാറിയിരുന്നു.

നയന്‍താരയുടെ അദ്യത്തെ പ്രണയ നായകന്‍ തമിഴ്നടന്‍ ചിലമ്ബരശനായിരുന്നു. പിന്നീട് ചിമ്ബുവുമായി പിണങ്ങി. തുടര്‍ന്ന് പ്രഭുദേവയുമായി പ്രണയത്തിലായി. വിവാഹിതനായ പ്രഭുദേവ നയന്‍താരയെ വിവാഹം കഴിക്കാനായി വിവാഹമോചിതനായി. നയന്‍താര മതവും മാറി. പെട്ടെന്ന് ഇരുവരും അകലുകയായിരുന്നു. വിവാഹം നിശ്ചയിച്ചപ്പോള്‍ സിനിമയില്‍ നിന്നു മാറിയ നയന്‍താര പ്രണയം പൊളിഞ്ഞതോടെ സിനിമയില്‍ ഒന്നാം നമ്ബര്‍ നായികയായി. കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്ത ഞാനും റൗഡിതാന്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സിമ അവാര്‍ഡ് ലഭിച്ചു.

ഭാര്യക്ക് വിവാഹ വാർഷിക സമ്മാനം : തൃശൂർ സ്വദേശി കാറിന്റെ ഫാൻസി നമ്പറിനു മുടക്കിയതു 17 ലക്ഷം

അവിഹിതബന്ധം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ഒരു യുവാവ്

English summary
nayanthara vignesh shivan marriage
topbanner topbanner

More News from this section

Subscribe by Email