Wednesday September 26th, 2018 - 3:11:am
topbanner

നയന്‍താര വിഘ്‌നേഷ് വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

suji
നയന്‍താര വിഘ്‌നേഷ് വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകനും നടനുമായ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം ഒരു രഹസ്യമല്ല. വെക്കേഷന്‍ ആസ്വദിക്കാനുള്ള യാത്രകളും പാര്‍ട്ടികളുമൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിഘ്‌നേഷ് ശിവന്റെ കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റാണ് തെളിവായി ഏവരും ചൂണ്ടിക്കാണിക്കുന്നത്. നയന്‍താരയുടെ പുതിയതായി പുറത്തിറങ്ങിയ ചിത്രം കോലമാവ് കോകിലയിലെ രസകരമായ ഗാനത്തെ അഭിനന്ദിച്ച് വിഘേനേഷ് പോസ്റ്റ് ചെയ്തതിലാണ് സൂചനയുള്ളത്.                                                                                                                     
കല്യാണ വയസ്സ് താന്‍ വന്ത്ട്ത്ത് ഡീ എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികള്‍ പങ്കുവച്ച് അനുയോജ്യമായ പാട്ടുകള്‍ക്ക് നന്ദി ബ്രദേഴ്‌സ് എന്ന് വിഘ്‌നേഷ് കുറിച്ചു. ഒപ്പം നയന്‍താര വി എന്ന ലെറ്റര്‍ തൊപ്പിയും വിഘ്‌നേഷ് എന്‍ എന്നെഴുതിയ തൊപ്പിയും ധരിച്ചുള്ള ചിത്രം പങ്കുവച്ചു. ഇരുവരുടേയും വിവാഹ സമയമായെന്നും അതിനാലാണ് വിഘ്‌നേശ് ഇങ്ങനെ പറഞ്ഞതെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍ .

Read more topics: nayanthara, vighnesh ,marriage
English summary
nayanthara vighnesh marriage
topbanner

More News from this section

Subscribe by Email