topbanner
Wednesday January 24th, 2018 - 9:01:am
topbanner

നയന്‍സിന്റെ അറം കണ്ട് അമലാപോള്‍ പറഞ്ഞത്.....

rajani v
നയന്‍സിന്റെ അറം കണ്ട് അമലാപോള്‍ പറഞ്ഞത്.....

തമിഴ്‌നാട്ടില്‍ എവിടേയും ഇപ്പോള്‍ നയന്‍സിന്റെ അറം തരംഗമാണ്. തീയ്യേറ്ററുകളെ ഇളക്കിമറിക്കുന്ന നയന്‍സിന്റെ കരത്തുറ്റ കഥാപാത്രത്തിന് പ്രേക്ഷകരിന്‍ നിന്നും മാത്രമല്ല സിനിമാ രംഗത്തുള്ളവരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം നയന്‍സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍താരം അമലപോള്‍.

'നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള ഉത്തമോദഹരണമാണ് അറം. സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച് തന്നു. മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ മേക്കോവറുമായാണ് നയന്‍താര ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗ്ലാമറസ് രംഗങ്ങളൊന്നുമില്ല, ചിത്രത്തിന് വേണ്ടി മേക്കപ്പും അധികം ഉപയോഗിച്ചിട്ടില്ല. അത്തരം രംഗങ്ങളില്ലാതെയും സിനിമ വിജയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് അറത്തിലൂടെ ലഭിച്ചതെന്ന്' അമല പോള്‍ പങ്കുവെക്കുന്നു.

Read more topics: nayans, aram, amalapaul
English summary
nayans aram amalapaul
topbanner topbanner

More News from this section

Subscribe by Email