Monday April 22nd, 2019 - 5:52:pm
topbanner
topbanner

ബാല്‍ താക്കറെയായി നവാസുദ്ദീന്‍ സിദ്ദിഖിയെ കണ്ട് ഞെട്ടി ആരാധകര്‍

suji
ബാല്‍ താക്കറെയായി നവാസുദ്ദീന്‍ സിദ്ദിഖിയെ കണ്ട് ഞെട്ടി ആരാധകര്‍

ആയിരങ്ങള്‍ ബാലാസാഹേബ് താക്കറെ സിന്താബാദ് എന്ന് ആരവം ഉയര്‍ത്തുന്നു, ശിവാജി പാര്‍ക്ക് ഗ്രൗണ്ട് അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമാണ്, തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഷോള്‍ തോളിലേക്ക് വലിച്ചിട്ട് ജനങ്ങളെ കൈകൂപ്പി നമസ്‌തേ പറയുമ്പോള്‍ ഒരു നിമിഷം കാണുന്ന ആര്‍ക്കും തോന്നാം ഇത് ശിവസേനാ തലവന്‍ ബാല്‍ താക്കറെ തന്നെയെന്ന്. പക്ഷെ പിന്നീട് തിരിച്ചറിയും നവാസുദ്ദീന്‍ സിദ്ദിഖിയെന്ന താരത്തിന്റെ പരകായപ്രവേശമാണ് കണ്ണുകള്‍ക്ക് മുന്നിലെന്ന്.

ബാല്‍ താക്കറെയുടെ കഥ പറയുന്നു 'താക്കറെ' എന്ന ചിത്രത്തിന്റെ ടീസര്‍ സിദ്ദിഖി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. രാജ്യത്തെ യഥാര്‍ത്ഥ രാജാവിനെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ഒരു ആദരവും, അഭിമാനവുമാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചു. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും, ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും ചേര്‍ന്നാണ് മുംബൈയില്‍ ടീസര്‍ ലോഞ്ച് ചെയ്തത്.

രാജ്യസഭ എംപിയും, ശിവസേന വക്താവുമായ സഞ്ജയ് റൗത്ത് എഴുതിയ കഥ അദ്ദേഹം തന്നെ നിര്‍മ്മിക്കുന്നു. അഭിജിത് പന്‍സേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാധാരണക്കാരനെ ഹീറോയാക്കി മാറ്റിയ ഒരു വ്യക്തിയുടെ ജീവിതമാണ് സിനിമയെന്ന് ഉദ്ധവ് ചടങ്ങില്‍ വ്യക്തമാക്കി. മുംബൈയില്‍ രാഷ്ട്രീയ വേരുകള്‍ക്ക് ഇളക്കം തട്ടിയ സാഹചര്യത്തില്‍ ബാല്‍ താക്കറെയുടെ ജീവിതം ഓര്‍മ്മപ്പെടുത്തി നേട്ടം ഉണ്ടാക്കാനുള്ള ശ്രമമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.

 

English summary
nawazuddin siddiqui bal thackeray biopic teaser
topbanner

More News from this section

Subscribe by Email